News About School



ദേശീയ പുരസ്കാരം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി

കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8മുതല്‍ 10വരെ ഡല്‍ഹിയില്‍ നടന്ന 'കലാഉത്സവ് 2015'ല്‍ കോരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത തിരുവങ്ങൂര്‍ എച്ച്.എസ്.എസിന് നാടന്‍ പാട്ട് വിഭാഗത്തിന് ദേശീയാഗീകാരം. തൃശ്ശൂരില്‍ നടന്ന സംസ്ഥാന തല മത്സരത്തില്‍ വിജയികളായാണ് ഡല്‍ഹിയില്‍ നടന്ന കലാഉത്സവില്‍ പങ്കെടുക്കാന്‍ ഇവര്‍ അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍ പാട്ടില്‍ ഒന്നാംസ്ഥാനം നേടിയത് തിരുവങ്ങൂര്‍ എച്ച് എസ്എസിലെ വിദ്യാര്‍ത്ഥികളായിരുന്നു. സ്‌കൂള്‍ മ്യൂസിക് ക്ലബിലെപത്ത് പ്രതിഭകളാണ് കേരളപ്പെരുമ രാജ്യതലസ്ഥാനത്ത് എത്തിച്ചത്. സ്‌കൂള്‍ സംഗീതാധ്യാപകനായ അനീശന്‍, നാടന്‍പാട്ട് കലാകാരനായ മജീഷ് കാരയാട് എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ നാടന്‍ പാട്ട് അഭ്യസിച്ചത്. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ പാട്ടിന്റെ ഈണം രാജ്യ തലസ്ഥാനത്ത് എത്തിച്ച കൊച്ചുകലാകാരന്‍ മാര്‍ക്ക് കൊയിലാണ്ടി റെയില്‍വേസ്റ്റേഷനില്‍ തിങ്കളാഴ്ച കാലത്ത് കൊയിലാണ്ടിയിലെ പൗരാവലി ഈഷ്മളമായ വരവേല്‍പ്പ് നല്‍കി. കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.കെ അശോകന്‍, പി.ടി.എ പ്രസിഡണ്ട് മാടഞ്ചേരി സത്യനാഥന്‍, സ്റ്റാഫ് സെക്രട്ടറി ടി.പി അജയന്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

No comments:

Post a Comment